Saturday, July 29, 2023
WEEKLY REFLECTION VII
Saturday, July 22, 2023
WEEKLY REFLECTION VI
WEEKLY REFLECTION VI (17/07/2023 to 22/07/2023)
അധ്യാപക പരിശീലനത്തിന് അവസാന ആഴ്ച അവസാനിച്ചു. ഈ ആഴ്ച രണ്ടു ദിവസം അവധി ആയിരുന്നു. ശനിയാഴ്ച സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു.
ജൂലൈ 20ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. X A യിലെ അഭിജിത്ത് പി നായർ, IX A യിലെ ആദിത്യ, മുഹമ്മദ് ഫർഹാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ജൂലൈ 21ന് സ്കൂൾ അസംബ്ലി നടത്തുകയും അസംബ്ലിയിൽ ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. അന്നേദിവസം IX A യിലെ . കുട്ടികൾക്ക് ചാന്ദ്രയാനുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചുകൊടുത്തു.
ജൂലൈ 22 ന് മാതൃഭൂമി ദിനപത്രത്തിന് മധുരംമലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തുകയും സ്കൂളിലെ നിർധനരായ രണ്ട് കുട്ടികൾക്ക് വീടുവച്ച് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ജൂലൈ 20ന് IX B യിൽ Remedial class എടുത്തു. ജൂലൈ 21ന് IX B യിൽ ആഗ്നേയഗ്രന്ഥിയും ദഹനവും എന്ന ഭാഗവും ജൂലൈ 22ന് VIII B യിൽ ജന്തു കോശം എന്ന ഭാഗവും IX B യിൽ ചെറുകുടലിലെ ആഗിരണം എന്ന ഭാഗവും activity method ലൂടെ ക്ലാസ്സെടുക്കാൻ സാധിച്ചു.
Saturday, July 15, 2023
WEEKLY REFLECTION- V
WEEKLY REFLECTION V (10/07/2023 to 14/07/2023)
Saturday, July 8, 2023
WEEKLY REFLECTION IV
അധ്യാപന പരിശീലനത്തിന്റെ നാലാം ആഴ്ച 03-07-2023 മുതൽ 07-07-2023 വരെയായിരുന്നു. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും ഉപന്യാസ രചന മത്സരവും നടത്തിയിരുന്നു. ക്വിസ് മത്സരത്തിൽ ദേവിക (X A) അഭിമയ( VIII A) അഭിജിത്ത്( X A) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
Saturday, July 1, 2023
WEEKLY REFLECTION-III
WEEKLY REFLECTION III (26/06/2023-01/07/2023)
അദ്ധ്യാപന പരിശീലനതിന്റെ മൂന്നാം ആഴ്ച 26-06-2023 മുതൽ 01-07-2023 വരെ ആയിരുന്നു. പ്രവർത്തി ദിനങ്ങൾ വളരെ കുറവുള്ള ആഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച “ലഹരി വിരുദ്ധ ദിനം ” ആചരിക്കുകയും അതിനോടാനുബന്ധിച്ച കാര്യങ്ങൾ പ്രത്യേക അസംബ്ളിയില് പ്രധാനാധ്യാപകൻ സംസാരിക്കുകയും ചെയ്തു.
വയനാവാരം ആഘോഷിച്ചതിലെ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
തിങ്കളാഴ്ച വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ ഒരു ഷോർട് ഫിലിം ('Oh Youth' & 'കളിയിൽ അല്പം കാര്യം' ) പ്രദർശിപ്പിച്ചു. 8ആം ക്ലാസ്വിദ്യാർത്ഥികളെയാണ് അതിനായി തിരഞ്ഞെടുത്തത്. രാജലക്ഷ്മി അതിനെ കുറിച് കുട്ടികളോട് സംസാരിച്ചു.
ഈ ആഴ്ച remedial ക്ലാസ്സ് എടുക്കാൻ സാധിച്ചു. VIII B യിൽ ഒരു ലെസ്സൺ പ്ലാനും IX B യിൽ നാല് ലെസ്സൺ പ്ലാനുകളും എടുക്കാൻ സാധിച്ചു.
ONAM CELEBRATION
ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...
-
ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...
-
JUNE 14: WORLD BLOOD DONOR DAY Blood donation awareness programme was conducted during our second phase of teaching practice in MMHSS, VILA...
.jpeg)











.jpeg)
.jpeg)
.jpeg)
