Saturday, July 22, 2023

WEEKLY REFLECTION VI

 WEEKLY REFLECTION VI (17/07/2023 to 22/07/2023)

അധ്യാപക പരിശീലനത്തിന് അവസാന ആഴ്ച  അവസാനിച്ചു. ഈ ആഴ്ച  രണ്ടു ദിവസം അവധി ആയിരുന്നു. ശനിയാഴ്ച സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു.



ജൂലൈ 20ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. X A യിലെ അഭിജിത്ത് പി നായർ, IX A യിലെ ആദിത്യ, മുഹമ്മദ് ഫർഹാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 





ജൂലൈ 21ന് സ്കൂൾ അസംബ്ലി നടത്തുകയും അസംബ്ലിയിൽ ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. അന്നേദിവസം IX A യിലെ . കുട്ടികൾക്ക് ചാന്ദ്രയാനുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചുകൊടുത്തു. 



ജൂലൈ 22 ന് മാതൃഭൂമി ദിനപത്രത്തിന് മധുരംമലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തുകയും സ്കൂളിലെ നിർധനരായ രണ്ട് കുട്ടികൾക്ക് വീടുവച്ച് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. 

ജൂലൈ 20ന് IX B യിൽ Remedial class എടുത്തു. ജൂലൈ 21ന് IX B യിൽ ആഗ്നേയഗ്രന്ഥിയും ദഹനവും എന്ന ഭാഗവും ജൂലൈ 22ന് VIII B യിൽ ജന്തു കോശം എന്ന ഭാഗവും IX B യിൽ ചെറുകുടലിലെ ആഗിരണം എന്ന ഭാഗവും activity method ലൂടെ ക്ലാസ്സെടുക്കാൻ സാധിച്ചു. 

ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...