Friday, January 27, 2023
WEEKLY REFLECTION - 6
Thursday, January 26, 2023
REPUBLIC DAY CELEBRATION
REPUBLIC DAY CELEBRATION
74- ആ മത് റിപ്പബ്ലിക്ക് ദിനാഘോഷം വിളക്കുടി മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ teaching practice ന്റെ ഭാഗമായി ആഘോഷിച്ചു. രാവിലെ കൃത്യം 8 മണിക്ക് MMHSS ലെ പ്രധാനാധ്യാപകൻ അരുൺചന്ദ് സർ പതാക ഉയർത്തി.
വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയിൽ MMHSS സ്കൂളിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ഒപ്പം പങ്കെടുക്കുവാൻ അവസരം ലഭിച്ചു. വിദ്യാർത്ഥികളെ ribbon display യിൽ പരിശീലനം നൽകുകയും ഘോഷയാത്രയിൽ അവരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. MMHSS ലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയായ ദുർഗ്ഗ ലക്ഷ്മി ഹരിലാലിന് ഭാരതാംബ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
JRC CADETS
സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം അണിഞ്ഞ കുട്ടികൾ, മണവാട്ടിമാർ, പട്ടാളക്കാർ, JRC, കോൽക്കളി, ദഫ് മുട്ട്, കേരളീയ വേഷം, ribbon display, നാസിക് ഡോൾ, placard, നാടോടിവേഷം, അധ്യാപക വേഷം, ആരോഗ്യപ്രവർത്തകർ, മാലാഖമാർ, എന്നിങ്ങനെ വിവിധങ്ങളായ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നു. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കുന്നിക്കോട് ജംഗ്ഷനിൽ അവസാനിച്ചു.
Friday, January 20, 2023
WEEKLY REFLECTION - 5
WEEKLY REFLECTION - 5 (16/ 01/ 2023 - 20/01/2023)
ഈ ആഴ്ച 6 lesson plans എടുത്തു തീർക്കാൻ സാധിച്ചു. Substitution ലഭിച്ച ക്ലാസ്സുകളിൽ കുട്ടികൾക്കായി യോഗ ക്ലാസുകൾ എടുക്കാനും ഈ ആഴ്ച സാധിച്ചു.
.jpeg)
Sunday, January 15, 2023
WEEKLY REFLECTION -4
WEEKLY REFLECTION- 4 (09/ 01/2023 TO 13/01/2023)
Teaching practice ന്റെ 4ആമത്തെ ആഴ്ച 09/01/2023 ആരംഭിച്ചു 13/01/2023 അവസാനിച്ചു.
ജനുവരി 6, 7 തീയതികളിലെ PTA മീറ്റിംഗിനു ശേഷം ഉള്ള ക്ലാസുകൾ ആയതിനാൽ PTA യുടെ ചില നിർദ്ദേശങ്ങൾ അദ്ധ്യാപകർ ഞങ്ങളോട് പറഞ്ഞു. കൃത്യമായി കുട്ടികളോട് പഠിപ്പിച്ച പാഠഭാഗങ്ങൾ ചോദിക്കണമെന്നും test കൾ നടത്തണമെന്നും അദ്ധ്യാപകർ നിർദ്ദേശം നൽകി. ഈ ആഴ്ച activity method, inquiry training model, ICT method, സന്ധികളുടെ model ഉപയോഗിച്ചും ആണ് ഈ ആഴ്ച ക്ലാസുകൾ എടുത്തത്. കുട്ടികളുടെ സയൻസ് ഡയറി കൃത്യമായി പരിശോധിച്ചു. റിയാസ് sir ക്ലാസ്സ് observe ചെയ്യാൻ വന്നിരുന്നു. Inquiry training model ലൂടെ ക്ലാസ്സ്എടുത്തപ്പോൾ കുട്ടികൾ കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നതിന് വേണ്ടി കുട്ടികളെ സഹായിച്ചു.
10/01/2023 Nature Club ന്റെ ഉത്‌ഘാടനം ഉണ്ടായിരുന്നു.
12/01/2023 ദേശീയ യുവജന ദിനമായതിനാൽ 8, 9 ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തുവാൻ തീരുമാനിക്കുകയും അടുത്ത ആഴ്ചത്തെ അസംബ്ലിയിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം നൽകാനും തീരുമാനിച്ചു. അതിനുവേണ്ട മാർഗ നിർദ്ദേശങ്ങൾ പ്രധാനാധ്യാപകനിൽ നിന്ന് സ്വീകരിക്കുകയും ചെയ്തു.
12/01/2023 8, 9 ക്ലാസ്സിലെ കുട്ടികളിൽ നിന്ന് യുവത്വവും ലഹരിയും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ നിർമ്മിച്ച പോസ്റ്റർ വാങ്ങുകയും സമ്മാനാർഹരായ കുട്ടികളെ കണ്ടെത്തുന്നതിന് സ്കൂളിലെ മറ്റു അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തു.
ഈ ആഴ്ച 7 lesson plans എടുത്ത് തീർക്കാൻ സാധിച്ചു.
പോസ്റ്റർ : യുവത്വവും ലഹരിയും
Sunday, January 8, 2023
WEEKLY REFLECTION 3
WEEKLY REFLECTION 3 (03/01/2023 TO 07/01/2023)
ക്രിസ്തുമസ് അവധിയ്ക്കു ശേഷമുള്ള ക്ലാസ്സുകൾ 2023 ജനുവരി 03 ന് ആരംഭിച്ചു. ക്രിസ്തുമസ് പരീക്ഷയുടെ പേപ്പറുകൾ വിതരണം ചെയ്യുന്നതിനാൽ ആദ്യ ദിവസം ക്ലാസുകൾ ലഭിച്ചില്ല. 04/01/2023 ൽ IX A English മീഡിയം ക്ലാസ്സിനു ചലനത്തിന്റെ ജീവശാസ്ത്രം എന്ന പുതിയ പാഠഭാഗം ആരംഭിച്ചു. വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. ആറാം ക്ലാസ്സിൽ അന്നേ ദിവസം മൂന്നാമത്തെ പീരിയഡിൽ substitution ലഭിക്കുകയും കുട്ടികളെക്കൊണ്ടവധിക്കാലത്ത് അവർ ചെയ്ത കാര്യങ്ങളെ കുറിച്ച് പറയിപ്പിക്കുകയും ചെയ്തു. 06/01/2023 ൽ IX B മലയാളം മീഡിയത്തിന് ചലനത്തിന്റെ ജീവശാസ്ത്രം എന്ന പുതിയ പാഠഭാഗം ആരംഭിച്ചു. ആന്നേ ദിവസം activity method ലൂടെ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ഏഴാം ക്ലാസ്സിൽ അന്നേ ദിവസം നാലാമത്തെ പീരിയഡിൽ substitution ലഭിക്കുകയും കുട്ടികളെക്കൊണ്ട് നോട്ട്ബുക്ക് പൂർത്തീകരിപ്പിക്കുകയും ചെയ്തു. 07/01/2023 ശനിയാഴ്ച പ്രവൃത്തി ദിവസമായിരുന്നു. തിങ്കളാഴ്ചത്തെ timetable പ്രകാരമായിരുന്നു ക്ലാസ്സ്. അന്നേ ദിവസം ആദ്യത്തെ പീരീഡ് ഒൻപതാം ക്ലാസ്സിലെ മലയാളം മീഡിയം കുട്ടികൾക്ക് വിവിധതരം ചലനങ്ങളെക്കുറിച്ച് Inductive thinking model ലൂടെ ക്ലാസ്സ് എടുത്തു. കുട്ടികൾ അവർക്കറിയാവുന്ന ചലനങ്ങളെക്കുറിച്ച് പറയുകയും ചലനങ്ങളെ രണ്ടായി വർഗീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും ഉച്ച ഭക്ഷണ പദ്ധതിയിൽ പങ്കെടുത്തു.ഈ ആഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നില്ല.
03/01/2023 മുതൽ 07 01 2023 വരെ 2 lesson plans എടുക്കാൻ സാധിച്ചു.
ONAM CELEBRATION
ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...
-
ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...
-
JUNE 14: WORLD BLOOD DONOR DAY Blood donation awareness programme was conducted during our second phase of teaching practice in MMHSS, VILA...





.jpeg)






.jpeg)





.jpeg)

.jpeg)

