WEEKLY REFLECTION III (26/06/2023-01/07/2023)
അദ്ധ്യാപന പരിശീലനതിന്റെ മൂന്നാം ആഴ്ച 26-06-2023 മുതൽ 01-07-2023 വരെ ആയിരുന്നു. പ്രവർത്തി ദിനങ്ങൾ വളരെ കുറവുള്ള ആഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച “ലഹരി വിരുദ്ധ ദിനം ” ആചരിക്കുകയും അതിനോടാനുബന്ധിച്ച കാര്യങ്ങൾ പ്രത്യേക അസംബ്ളിയില് പ്രധാനാധ്യാപകൻ സംസാരിക്കുകയും ചെയ്തു.
വയനാവാരം ആഘോഷിച്ചതിലെ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
തിങ്കളാഴ്ച വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ ഒരു ഷോർട് ഫിലിം ('Oh Youth' & 'കളിയിൽ അല്പം കാര്യം' ) പ്രദർശിപ്പിച്ചു. 8ആം ക്ലാസ്വിദ്യാർത്ഥികളെയാണ് അതിനായി തിരഞ്ഞെടുത്തത്. രാജലക്ഷ്മി അതിനെ കുറിച് കുട്ടികളോട് സംസാരിച്ചു.
ഈ ആഴ്ച remedial ക്ലാസ്സ് എടുക്കാൻ സാധിച്ചു. VIII B യിൽ ഒരു ലെസ്സൺ പ്ലാനും IX B യിൽ നാല് ലെസ്സൺ പ്ലാനുകളും എടുക്കാൻ സാധിച്ചു.


.jpeg)
.jpeg)
.jpeg)
