WEEKLY REFLECTION 3 (03/01/2023 TO 07/01/2023)
ക്രിസ്തുമസ് അവധിയ്ക്കു ശേഷമുള്ള ക്ലാസ്സുകൾ 2023 ജനുവരി 03 ന് ആരംഭിച്ചു. ക്രിസ്തുമസ് പരീക്ഷയുടെ പേപ്പറുകൾ വിതരണം ചെയ്യുന്നതിനാൽ ആദ്യ ദിവസം ക്ലാസുകൾ ലഭിച്ചില്ല. 04/01/2023 ൽ IX A English മീഡിയം ക്ലാസ്സിനു ചലനത്തിന്റെ ജീവശാസ്ത്രം എന്ന പുതിയ പാഠഭാഗം ആരംഭിച്ചു. വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. ആറാം ക്ലാസ്സിൽ അന്നേ ദിവസം മൂന്നാമത്തെ പീരിയഡിൽ substitution ലഭിക്കുകയും കുട്ടികളെക്കൊണ്ടവധിക്കാലത്ത് അവർ ചെയ്ത കാര്യങ്ങളെ കുറിച്ച് പറയിപ്പിക്കുകയും ചെയ്തു. 06/01/2023 ൽ IX B മലയാളം മീഡിയത്തിന് ചലനത്തിന്റെ ജീവശാസ്ത്രം എന്ന പുതിയ പാഠഭാഗം ആരംഭിച്ചു. ആന്നേ ദിവസം activity method ലൂടെ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ഏഴാം ക്ലാസ്സിൽ അന്നേ ദിവസം നാലാമത്തെ പീരിയഡിൽ substitution ലഭിക്കുകയും കുട്ടികളെക്കൊണ്ട് നോട്ട്ബുക്ക് പൂർത്തീകരിപ്പിക്കുകയും ചെയ്തു. 07/01/2023 ശനിയാഴ്ച പ്രവൃത്തി ദിവസമായിരുന്നു. തിങ്കളാഴ്ചത്തെ timetable പ്രകാരമായിരുന്നു ക്ലാസ്സ്. അന്നേ ദിവസം ആദ്യത്തെ പീരീഡ് ഒൻപതാം ക്ലാസ്സിലെ മലയാളം മീഡിയം കുട്ടികൾക്ക് വിവിധതരം ചലനങ്ങളെക്കുറിച്ച് Inductive thinking model ലൂടെ ക്ലാസ്സ് എടുത്തു. കുട്ടികൾ അവർക്കറിയാവുന്ന ചലനങ്ങളെക്കുറിച്ച് പറയുകയും ചലനങ്ങളെ രണ്ടായി വർഗീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും ഉച്ച ഭക്ഷണ പദ്ധതിയിൽ പങ്കെടുത്തു.ഈ ആഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നില്ല.
03/01/2023 മുതൽ 07 01 2023 വരെ 2 lesson plans എടുക്കാൻ സാധിച്ചു.