WEEKLY REFLECTION- 4 (09/ 01/2023 TO 13/01/2023)
Teaching practice ന്റെ 4ആമത്തെ ആഴ്ച 09/01/2023 ആരംഭിച്ചു 13/01/2023 അവസാനിച്ചു.
ജനുവരി 6, 7 തീയതികളിലെ PTA മീറ്റിംഗിനു ശേഷം ഉള്ള ക്ലാസുകൾ ആയതിനാൽ PTA യുടെ ചില നിർദ്ദേശങ്ങൾ അദ്ധ്യാപകർ ഞങ്ങളോട് പറഞ്ഞു. കൃത്യമായി കുട്ടികളോട് പഠിപ്പിച്ച പാഠഭാഗങ്ങൾ ചോദിക്കണമെന്നും test കൾ നടത്തണമെന്നും അദ്ധ്യാപകർ നിർദ്ദേശം നൽകി. ഈ ആഴ്ച activity method, inquiry training model, ICT method, സന്ധികളുടെ model ഉപയോഗിച്ചും ആണ് ഈ ആഴ്ച ക്ലാസുകൾ എടുത്തത്. കുട്ടികളുടെ സയൻസ് ഡയറി കൃത്യമായി പരിശോധിച്ചു. റിയാസ് sir ക്ലാസ്സ് observe ചെയ്യാൻ വന്നിരുന്നു. Inquiry training model ലൂടെ ക്ലാസ്സ്എടുത്തപ്പോൾ കുട്ടികൾ കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നതിന് വേണ്ടി കുട്ടികളെ സഹായിച്ചു.
10/01/2023 Nature Club ന്റെ ഉത്‌ഘാടനം ഉണ്ടായിരുന്നു.
12/01/2023 ദേശീയ യുവജന ദിനമായതിനാൽ 8, 9 ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തുവാൻ തീരുമാനിക്കുകയും അടുത്ത ആഴ്ചത്തെ അസംബ്ലിയിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം നൽകാനും തീരുമാനിച്ചു. അതിനുവേണ്ട മാർഗ നിർദ്ദേശങ്ങൾ പ്രധാനാധ്യാപകനിൽ നിന്ന് സ്വീകരിക്കുകയും ചെയ്തു.
12/01/2023 8, 9 ക്ലാസ്സിലെ കുട്ടികളിൽ നിന്ന് യുവത്വവും ലഹരിയും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ നിർമ്മിച്ച പോസ്റ്റർ വാങ്ങുകയും സമ്മാനാർഹരായ കുട്ടികളെ കണ്ടെത്തുന്നതിന് സ്കൂളിലെ മറ്റു അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തു.
ഈ ആഴ്ച 7 lesson plans എടുത്ത് തീർക്കാൻ സാധിച്ചു.
പോസ്റ്റർ : യുവത്വവും ലഹരിയും
