WEEKLY REFLECTION- 6 (23/01/2023 TO 27/01/2023)
Teaching practice ന്റെ ആറാം വാരം ജനുവരി 23 ന് ആരംഭിച്ച് 27 ന് അവസാനിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങളായിരുന്നു ഈ ആഴ്ചയിൽ. Republic day പരേഡിൽ ribbon display യിൽ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതിനാൽ 8, 9 ക്ലാസ്സിലെ കുട്ടികളെ അതിനായി തിരഞ്ഞെടുക്കുകയും practice നടത്തുകയും ചെയ്തു. ഒൻപതാം ക്ലാസ്സിലെ കുറച്ചു വിദ്യാർത്ഥികളുടെ സഹായത്തോടെ republic യ്ക്കു വേണ്ടി placard നിർമ്മിച്ചു. 24/01/2023 ൽ ഉച്ചയ്ക്കു ശേഷം ഘോഷയാത്രയുടെ rehersal സ്കൂൾ ഗ്രൗണ്ടിൽ നടത്തി. 25/01/2023 ൽ republic day യുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ കൃഷ്ണാഞ്ജനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
QUIZ COMPETITION
ജനുവരി 26 ന് വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഘോഷയാത്രയിൽ MMHSS ലെ വിദ്യാർത്ഥികളോടും അധ്യാപകരോടും ഒപ്പം പങ്കെടുത്തു. അന്നേ ദിവസം രാവിലെ കൃത്യം 7:30 am ന് തന്നെ സ്കൂളിൽ എത്തുകയും കൃത്യം 8:00 am ന് പ്രധാനാധ്യാപകൻ അരുൺ ചന്ദ് സർ പതാക ഉയർത്തുകയും ചെയ്തു.
FLAG HOISTING തുടർന്ന് 9:30 am ന് വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്തു. ഭാരതാംബ, വിവിധ വേഷങ്ങൾ, JRC cadets, കേരളീയ വേഷം, ദഫ് മുട്ട്, കോൽക്കളി, മാലാഖമാർ, ribbon display, പ്ലക്കാർഡ് തുടങ്ങിയവ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കുന്നിക്കോട് ജംഗ്ഷനിൽ അവസാനിച്ചു. ഭാരതാംബ മത്സരത്തിൽ MMHSS ലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയായ ദുർഗ്ഗ ലക്ഷ്മി ഹരിലാലിന് ഒന്നാം സ്ഥാനം ലഭിച്ചു. 27/01/2023ൽ 8, 9 ക്ലാസ്സിലെ കുട്ടികൾക്ക് study tour ആയിരുന്നതിനാൽ അവർക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല.
ഈ ആഴ്ച 1 lesson plan മാത്രമാണ് എടുത്ത് തീർക്കാൻ സാധിച്ചത്. 23/01/2023 ൽ 5E Model ലൂടെ സസ്യ ചലനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ചാർട്ട്, slide, activity card എന്നിവയുടെ സഹായത്തോടെയാണ് ക്ലാസുകൾ എടുത്തത്.
24/01/2023 ൽ ചലനത്തിന്റെ ജീവശാസ്ത്രം എന്ന അദ്ധ്യായത്തിന്റെ unit test നടത്തുകയും അവർക്ക് weak ആയ പാഠഭാഗം അതിൽ നിന്ന് മനസ്സിലാക്കുവാനും സാധിച്ചു. ഫെബ്രുവരി 1 ന് അസ്ഥികൂടം പേശിക്ക് പുറത്ത്, സസ്യ ചലനങ്ങൾ എന്നീ പാഠഭാഗങ്ങളുടെ diagnostic test നടത്തുവാനും തീരുമാനിച്ചു.





.jpeg)

