Thursday, January 26, 2023

REPUBLIC DAY CELEBRATION

 REPUBLIC DAY CELEBRATION

74- ആ മത് റിപ്പബ്ലിക്ക് ദിനാഘോഷം വിളക്കുടി മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ teaching practice ന്റെ ഭാഗമായി ആഘോഷിച്ചു. രാവിലെ കൃത്യം 8 മണിക്ക് MMHSS ലെ പ്രധാനാധ്യാപകൻ അരുൺചന്ദ് സർ പതാക ഉയർത്തി. 

വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയിൽ MMHSS സ്കൂളിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ഒപ്പം പങ്കെടുക്കുവാൻ അവസരം ലഭിച്ചു. വിദ്യാർത്ഥികളെ ribbon display യിൽ പരിശീലനം നൽകുകയും ഘോഷയാത്രയിൽ അവരോടൊപ്പം പങ്കെടുക്കുകയും ചെയ്തു.  വിളക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു.  MMHSS ലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയായ ദുർഗ്ഗ ലക്ഷ്മി ഹരിലാലിന് ഭാരതാംബ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. 






 

                                                                                                         JRC CADETS





                       RIBBON DISPLAY






സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം അണിഞ്ഞ കുട്ടികൾ, മണവാട്ടിമാർ, പട്ടാളക്കാർ, JRC, കോൽക്കളി, ദഫ് മുട്ട്, കേരളീയ വേഷം, ribbon display, നാസിക് ഡോൾ,  placard, നാടോടിവേഷം, അധ്യാപക വേഷം, ആരോഗ്യപ്രവർത്തകർ, മാലാഖമാർ, എന്നിങ്ങനെ വിവിധങ്ങളായ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നു. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കുന്നിക്കോട് ജംഗ്ഷനിൽ അവസാനിച്ചു.

ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...