നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ രണ്ടാം ആഴ്ച 19/06/2023 മുതൽ 22/06/2023 വരെയായിരുന്നു.
ജൂൺ 19 വായനദിന പരിപാടികളോടെയാണ് ആഴ്ച ആരംഭിച്ചത്. വായനവാരവും അനുബന്ധ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചു. വായന ദിനത്തിൽ ഉച്ചക്ക് പ്രേത്യേക അസംബ്ലി നടത്തുകയും അതിൽ വായനാദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വായനവാരം ആയിരുന്നതിനാൽ പോസ്റ്റർ നിർമ്മാണം, വായനദിന ക്വിസ് എന്നീ മത്സരങ്ങളും നടത്തി.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സ്കൂളിൽ ആചരിച്ചു. കുട്ടികൾക്കിടയിൽ യോഗയുടെ പ്രാധാന്യം എത്തിക്കാനും പരിശീലിപ്പിക്കനുമായി പ്രേത്യേക അധ്യാപകൻ സ്കൂളിൽ എത്തി. വളരെ രസകരമായ രീതിയിൽ അദ്ദേഹം കുട്ടികളെ പരിശീലിപ്പിച്ചു. അതേ ദിവസം ലോക സംഗീത ദിനം കൂടി സ്കൂളിൽ ആഘോഷിച്ചു.
ഈ ആഴ്ച 5 ലെസ്സൺ പ്ലാനുകളാണ് എടുക്കാൻ സാധിച്ചത്. 'ജീവ മണ്ഡലത്തിന്റെ സംരക്ഷകർ' എന്ന അദ്ധ്യായം പഠിപ്പിച്ചു തീർക്കുകയും diagnostic test നടത്തുകയും ചെയ്തു. VIII B യിൽ 2 ലെസ്സൺ പ്ലാനുകളും IX B യിൽ 3 ലെസ്സൺ പ്ലാനുകളും എടുക്കാൻ സാധിച്ചു.

.jpeg)
.jpeg)
