Saturday, June 17, 2023

TEACHING PRACTICE : II ; WEEKLY REFLECTION 1

 TEACHING PRACTICE II ; WEEKLY REFLECTION : 1 (12/06/2023 to 16/06/2023)
 B.Ed കരിക്കുലത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട അധ്യാപക പരിശീലനം ജൂൺ 12, 2023 ൽ മന്നം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിളക്കുടിയിൽ ആരംഭിച്ചു. പതിനൊന്ന് പേരടങ്ങുന്ന അദ്ധ്യാപക വിദ്യാർഥികൾ ആദ്യദിവസം 9:30 am ന് സ്കൂളിൽ എത്തുകയും അധ്യാപകനിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുകയും അതാത് സബ്ജക്ട് ടീച്ചേഴ്സിനെ കാണുകയും ലെസ്സൺ പ്ലാനുകൾ കാണിക്കുകയും ചെയ്തു.  നാച്ചുറൽ സയൻസ് വിഭാഗത്തിൽ നിന്നും ഞാനും ശ്രീഹരിയും ആയിരുന്നുസ്കൂളിലെത്തിയത്. എനിക്ക് എട്ട്,  ഒമ്പത് മലയാളം മീഡിയം ക്ലാസുകളിലെ ജീവശാസ്ത്രം ഭാഗമാണ് ലഭിച്ചത്. എട്ടാം ക്ലാസിലെ 'കുഞ്ഞറക്കുള്ളിലെ ജീവശാസ്ത്രം' എന്ന അദ്ധ്യായവും ഒൻപതാം  ക്ലാസിലെ 'ജീവ മണ്ഡലത്തിലെ സംരക്ഷകർ' അദ്ധ്യായവും ആണ് ലഭിച്ചത്.

 


 

 


 

ആദ്യ ദിവസം ഒമ്പതാം ക്ലാസ്സിൽ 'ഹരിതകണത്തിന്റെ ഘടന' എന്ന ഭാഗം ക്ലാസെടുത്തു. ഹരിത കണത്തിന് ഒരു മോഡൽ ഉപയോഗിച്ച് ക്ലാസ് എടുത്തതിനാൽ കുട്ടികൾ നന്നായി ശ്രദ്ധിക്കുകയും കൃത്യമായി ഉത്തരങ്ങൾ നൽകുകയും ചെയ്തു. ലെസൺ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത് പോലെ ക്ലാസുകൾ കൃത്യമായി എടുക്കുവാൻ സാധിച്ചു. 

ജൂൺ 13 ൽ എട്ടാംക്ലാസിൽ 'കോശ വിജ്ഞാനീയ ചരിത്രത്തിലെ നാഴിക കല്ലുകൾ' എന്ന ഭാഗം ആക്ടിവിറ്റി method ലൂടെ ക്ലാസ്സ് എടുത്തു.  VII B യിൽ കുട്ടികളുടെ എണ്ണം  കുറവാണെന്ന് അദ്ധ്യാപിക സൂചിപ്പിച്ചിരുന്നു.  കൂടാതെ മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളും മാനസിക വൈകല്യങ്ങൾ ഉള്ള കുട്ടികളും ഉള്ള ക്ലാസ് ആയിരുന്നു VII B. 

ജൂൺ 14 VII B യിൽ substitution ക്ലാസ് ലഭിക്കുകയും 'കോശ സിദ്ധാന്തം' എന്ന പാഠഭാഗം ക്ലാസ്സെടുക്കാൻ സാധിച്ചു. 









ജൂൺ 15 നു IX B യിൽ 'പ്രകാശസംശ്ലേഷണം' എന്ന പാഠഭാഗം ക്ലാസ്സെടുക്കാൻ സാധിച്ചു. ആക്ടിവിറ്റി method ലൂടെ ക്ലാസ്സെടുക്കാൻ സാധിച്ചു. ICT, Video, diagrammatic chart എന്നിവ ഉപയോഗിച്ച് ക്ലാസ്സെടുത്തു.  ഉച്ചയ്ക്ക് ശേഷം VII B യിൽ substitution ലഭിച്ചതിനാൽ 'സസ്യ കോശം' എന്ന പാഠഭാഗം ക്ലാസ്സെടുക്കാൻ സാധിച്ചു. ആക്ടിവിറ്റി method ലൂടെ model, activity card എന്നിവ ഉപയോഗിച്ച് ക്ലാസ്സെടുക്കാൻ കഴിഞ്ഞു. 

തിങ്കളാഴ്ച വായനാദിനം ആയതിനാൽ അതുമായി ബന്ധപ്പെട്ട പരിപാടികളെ കുറിച്ച് ആലോചിക്കുകയും വായനാ ദിനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടത്തുന്ന പോസ്റ്റർ നിർമാണ മത്സരത്തിന് 'മാറുന്ന വായനാ സംസ്കാരം' എന്ന വിഷയം കുട്ടികൾക്ക് നൽകുകയും ചെയ്തു. 

രണ്ടാം ഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ ആഴ്ച്ച 5 ലെസ്സൺ പ്ലാനുകൾ എടുക്കാൻ സാധിച്ചു. 

  

ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...