Friday, November 18, 2022

WEEKLY REFLECTION 1

 WEEKLY REFLECTION 1 (14/11/2022 TO 18/11/2022)



14-11-2022 ൽ മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ teaching practice ആരംഭിച്ചു.  വിവിധ ഡിപ്പാർട്മെന്റിലെ 11 വിദ്യാർത്ഥികളാണ് എംഎംഎച്ച് എസ് സ്കൂളിൽ എത്തിയത്.  കൃത്യം 9. 30am നു തന്നെ സ്കൂളിൽ എത്തുകയും പ്രധാനാധ്യാപകനെ കണ്ടു അനുവാദം വാങ്ങുകയും ചെയ്തു. അദ്ദേഹം ഞങ്ങള്ക്ക്  വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ആദ്യ ദിവസം ഒന്നാമത്തെ പീരീഡ് IX B ക്കു ജീവശാസ്ത്രം ക്ലാസ് ആയിരുന്നു. വൃക്കയുടെ ആന്തര ഘടനയെ കുറിച്ചു ക്ലാസ് എടുക്കാൻ സാധിച്ചു. കുട്ടികൾ ആക്ടിവിറ്റി കാർഡ് പൂർത്തീകരിക്കുകയും ശ്രദ്ധയോടെ ക്ലാസ്സിൽ ഇരിക്കുകയും ചെയ്തു. ബോർഡ് നന്നായി ഉപയോഗിക്കാൻ ആ ദിവസം എനിക്ക് സാധിച്ചില്ല. തുടർന്ന് substitution 6ആം ക്ലാസ്സിൽ കയറാൻ സാധിച്ചു. VIII B ക്ലാസ്സിൽ നാലാമത്തെ  പീരിയഡിൽ "തരംതിരിക്കുന്നതെന്തിന്?"  എന്ന യൂണിറ്റിലെ  തരം തിരിച്ചു പഠിക്കാം എന്ന ഭാഗം activity method ലൂടെ ക്ലാസ്സെടുത്തു.ഉച്ച ഭക്ഷണം വിളമ്പി കൊടുത്തു.












 15-11-2022 വിദ്യാഭ്യാസ ബന്ദ് ആയതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. 

16-11-2022ൽ VIII B യിൽ മൂന്നാമത്തെ പീരിയഡിൽ വർഗീകരണ ശാസ്ത്രം എന്ന പാഠഭാഗം ആക്ടിവിറ്റി methodലൂടെ ക്ലാസ്സെടുക്കാൻ സാധിച്ചു.   ഉച്ചഭക്ഷണം വിളമ്പി കൊടുത്തു.  ഉച്ചയ്ക്കുശേഷം VIII B യിൽ  വർഗീകരണ ശാസ്ത്രത്തിന്റെ നാൾവഴികൾ എന്ന പാഠഭാഗം ആക്ടിവിറ്റി method ലൂടെ ക്ലാസ്സെടുക്കാൻ സാധിച്ചു. തുടർന്ന് 6, 10 ക്ലാസ്സുകളിൽ substitution ലഭിച്ചു.

17-11-2022 ൽ രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. IX B യിലെ കുട്ടികളായിരുന്നു അസംബ്ലിക്കു നേതൃത്വം നൽകിയത്. 5, 6 ക്ലാസ്സുകളിൽ substitution ക്ലാസുകൾ ലഭിച്ചു. 

18-11-2022 ൽ രാവിലെ ജനകീയ പാഠ്യ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ ഒരു ഗ്രൂപ്പ് ആക്ടിവിറ്റി നടത്തി. VIII B യ്ക്ക് രണ്ടാമത്തെ പീരീഡ് work experience ആയിരുന്നതിനാൽ substituition ലഭിക്കുകയും വർഗീകരണ ശാസ്ത്രത്തിന്റെ നാൾവഴികൾ എന്ന പാഠഭാഗം പഠിപ്പിക്കാൻ സാധിച്ചു. Activity method ലൂടെയുള്ള ക്ലാസ്സ് ആയിരുന്നു. 4th പീരീഡ് IX B ക്കു നെഫ്രോണിന്റെ ഘടനയെ പറ്റി ക്ലാസ്സെടുക്കാൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തേയും ആറാമത്തെയും പീരിയഡിൽ  IT ആയിരുന്നതിനാൽ IX B യ്ക്ക് ICT methodലൂടെ സൂക്ഷ്മ അരിക്കലിനെക്കുറിച്ചും പുനരാഗീരണവും സ്രവണവും എന്ന ഭാഗത്തെക്കുറിച്ച് activity methodലൂടെയും ക്ലാസ്സെടുക്കാൻ  അവസരം ലഭിച്ചു. English ടീച്ചർ absent ആയിരുന്നതിനാൽ VIII B യിൽ അന്നേദിവസം അവസാന പീരീഡ് കൂടെ സുബ്സ്റ്റിട്യൂട്ടിഷൻ ലഭിച്ചതിനാൽ ലിനേയസ് നിർദ്ദേശിച്ച വർഗ്ഗീകരണ തലങ്ങൾ എന്ന പാഠഭാഗം പഠിപ്പിക്കാൻ സാധിച്ചു.  teaching പ്രാക്ടീസിന്റെ ആദ്യ വാരത്തിന്റെ  അവസാന ദിവസമായിരുന്നു.


ഈ ആഴ്ച IX ക്ലാസ്സിന്റെ 4 lesson plans,  VIII ക്ലാസ്സിന്റെ 5 lesson plans എടുക്കാൻ സാധിച്ചു. 

ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...