കേരളപ്പിറവി ആഘോഷം
MMTC വിളക്കുടി മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 1, 2022 കോളേജ് സെമിനാർ ഹാളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളുടെയും രണ്ടാം വർഷ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. കേരളത്തിന്റെ തനതു കലാരൂപമായ തെയ്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അറിവ് വളർത്താൻ ഒന്നാം വർഷ വിദ്യാർത്ഥി ബിഥുന്റെ അവതരണത്തിലൂടെ കഴിഞ്ഞു. രാജി, ഹരിത, ദേവിക എന്നീ ഒന്നാം വർഷ വിദ്യാർത്ഥികൾ കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട ക്വിസ് നടത്തുകയുണ്ടായി. രണ്ടാം വർഷ മലയാളം വിദ്യാർഥിനികളായ നിധി, രേഷ്മ, സൂര്യ, അനഘ എന്നിവർ കേരളപ്പിറവി ദിനത്തെ കുറിച്ച് പ്രസംഗിക്കുകയും കവിത ചൊല്ലുകയും ചെയ്തു.







