Monday, March 27, 2023

സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്

സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് 

2021-2023 അദ്ധ്യയന വർഷത്തെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് 2023 മാർച്ച് 13 മുതൽ 17 വരെ കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. മാർച്ച് 13 നു ആരംഭിച്ച ക്യാമ്പിൽ രക്ഷകർത്തൃ സമ്മേളനം നടത്തുകയും ക്യാമ്പിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷാകർത്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനും സാധിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കോളേജ് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാർ വിശദീകരിച്ചു. തുടർന്ന് ക്യാമ്പിന്റെ ഉത്‌ഘാടനം വിജയകുമാർ സാർ, രാധാകൃഷ്ണൻ സാർ എന്നിവർ നിർവഹിച്ചു. തുടർന്ന് വിജയകുമാർ സർ ക്ലാസ്സെടുത്തു. ഉച്ച ഭക്ഷണത്തിനുശേഷം 1. 30PM മുതൽ മാജിക്കിലൂടെ ശാസ്ത്രക്ലാസ്സുകൾ എങ്ങനെ ഫലപ്രദമായി കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കാം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളെ മുൾമുനയിൽ നിർത്തിയ രസകരമായ പരീക്ഷണങ്ങളിലൂടെയുള്ള ക്ലാസുകൾ ആയിരുന്നു. ആദ്യ ദിവസത്തെ ചുമതലകൾ ഗാന്ധി ടീമിനായിരുന്നു. 5pm നു ബാലകൃഷ്ണ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ recreational activities നടത്തി. തുടർന്ന് മോക് പാർലമെന്റ് കൂടുകയൂം ആ ദിവസത്തെ ക്യാമ്പിന്റെ അവലോകനം നടത്തുകയും ചെയ്തു. അടുത്ത ദിവസത്തെ ചുമതലകൾ നെഹ്‌റു ടീമിനു നൽകി. 


ക്യാമ്പിന്റെ രണ്ടാം ദിവസം അസംബ്ലി കൂടുകയും തുടർന്ന് warm -up exercise നു ശേഷം യോഗാ പരിശീലനം നടത്തുകയും ചെയ്തു. ലഹരിയുടെ ഉപയോഗവും ക്യാമ്പസുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും, പരിഹാര മാർഗങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് പത്തനാപുരം എക്സൈസ് ഉദ്യോഗസ്ഥൻ ബൈജു സർ ക്ലാസ്സെടുത്തു. തുടർന്ന് cultural programs സംഘടിപ്പിച്ചു. 5pm നു recreational activities സംഘടിപ്പിച്ചു മോക് പാർലമെന്റ് കൂടി. 


ക്യാമ്പിന്റെ മൂന്നാം ദിവസം നേതാജി ടീമിനായിരുന്നു ചുമതലകൾ. അസംബ്ലി കൂടുകയും യോഗാ പരിശീലനം നടത്തുകയും ചെയ്തു. 



നാലാം ദിവസം ക്യാമ്പിന്റെ ഭാഗമായുള്ള mango meadows ലേക്കുള്ള യാത്ര ആയിരുന്നു. ടാഗോർ ടീമിനായിരുന്നു ഈ ദിവസത്തെ ചുമതലകൾ. agriculture theme park ആയ mango meadows ൽ വ്യത്യസ്തയിനം സസ്യങ്ങളെ പരിപാലിക്കുന്നുണ്ട്. വളരെ മനോഹരമായാണ് ഓരോ സസ്യ വിഭാഗങ്ങളെയും ക്രമീകരിച്ചിരിക്കുന്നത്. നീർമാതളം, കാദംബരി, അങ്കോലം ഇടംപിരി വലംപിരി, ലക്ഷ്മി തരു തുടങ്ങി നിരവധി ചെടികളെ കുറിച്ച് അറിയാൻ സാധിച്ചു. കൃത്രിമമായി നിർമിച്ച ഒരു സർപ്പക്കാവും അവിടെ ഉണ്ടായിരുന്നു. ഇതിനുപുറമെ കുട്ടവഞ്ചി, പെഡൽ ബോട്ട്, 12D സിനിമ തുടങ്ങി നിരവധി entertainments ഞങ്ങൾക്ക് അവിടെ ലഭിച്ചു. 



സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിൻ്റെ അഞ്ചാം ദിവസം ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങളും സൗന്ദര്യവത്ക്കരണവും കാർഷിക പ്രവർത്തനങ്ങളും ആയിരുന്നു. കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രവിഡൻസ് ഹോം സന്ദർശിക്കാനുള്ള അവസരവും ഞങ്ങൾക്ക് ലഭിച്ചു. കൂടാതെ, സമൂഹത്തിൽ ദുരിതം അനുഭവിക്കുന്ന വ്യക്തികളെ കാണാനും അവസരം ലഭിച്ചു. ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകിയേഷമാണ് അവിടെ നിന്നും മടങ്ങിയത്. ക്യാമ്പിൻ്റെ അവലോകനയോഗത്തിനും അനുഭവങ്ങൾ പങ്കുവച്ചതിനും ശേഷം 7 മണിയോടെ ദേശീയഗാനം ആലപിച്ച് ക്യാമ്പ് അവസാനിച്ചു.

ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...